1914 സെപ്റ്റംബര്‍
മാസത്തില്‍
അവസാനത്തെ
passenger
പറവ
ആയ
മാര്ത്ത
ഇല്ലതെയാപ്പോള്‍
ലോകം
മറ്റൊരു
വംശനാശത്തിനു
കൂടി
സാക്ഷ്യം
വഹിക്കുകയായിരുന്നു.
അതിനും
ഒരു
നുറ്റാണ്ട്
മുന്പ്
അമേരിക്കയിലെമ്പാടും
കണ്ടിരുന്ന
ഈ
പറവകളെക്കുറിച്ച്
John
James Audubon എന്ന
വ്യക്തി
ഇങ്ങനെ
കുറിച്ചിരുന്നു;
" അന്തരീക്ഷം
ആ
പറവകളാല്
സമൃദ്ധം
ആയിരുന്നു".
ആ
നൂറു
വര്‍ഷങ്ങള്‍ക്കിടയില്‍
അവര്ക്ക്
എന്താണ്
സംഭവിച്ചത്?
അതവിടെ
നില്ക്കട്ടെ.
അത്
മറ്റൊരു
വിഷയമാണ്.
മാര്ത്ത
cincinaatti
zoo വില്‍ അനേകം
നിരീക്ഷകരുടെ
മുന്പില്
ഇല്ലതെയായിക്കഴിഞ്ഞു
ഈ
ചരിത്രം
അവസ്സാനിക്കുന്നില്ല.
മറ്റൊന്ന്
ഇല്ലാതെയായത്
1989 കളിലായിരുന്നു. ഫ്രാന്സിന്റെയും,
സ്പെയിനിന്റെയും
പ്രദേശങ്ങളില്‍
ജീവിച്ചിരുന്ന
Bucardo
എന്ന
ആട്
വര്ഗ്ഗമായിരുന്നൂ
അത്.
അവസ്സാനത്തെ
Bucardo
ആടിന്റെ
പേര്
celia
എന്നായിരുന്നു.
പിന്നീടും
അതിനു
മുന്പും
എത്രെയെത്ര
പേര്‍...കണക്കുകള്ക്കും,
നിരീക്ഷണങ്ങള്ക്കും
പിടി
കൊടുത്തും
കൊടുക്കാതെയും...
2013
USA-യില്‍ നടന്ന
National Geographic Society
പ്രധാന
കൂടിവരവിനു
കാരണം
ഇത്തരുണത്തില്‍
ഇല്ലാതെ
ആയ
ജീവി
വര്‍ഗ്ഗങ്ങള്‍
ആയിരുന്നു.
കുറച്ച്
കുടി
വ്യക്തമായി
പറഞ്ഞാല്‍
ഇങ്ങനെ
ഇല്ലാതെയായ
ജീവി
വര്ഗ്ഗങ്ങളെ
എങ്ങനെ
ലോകത്തിലേയ്ക്ക്
തിരികെ
കൊണ്ടു
വരാം
എന്നതായിരുന്നു.
ഇല്ലാതെയായ
ജീവികളെ
തിരിച്ചു
കൊണ്ടു
വരികയോ?
എന്ന്
അദ്ഭുതപ്പെടാന്‍
വരട്ടെ.
ലോകാത്തുള്ള
ഒരു
കൂട്ടം
ബയോളജിസ്റ്റുകളും
ഇക്കൊളജിസ്റ്റുകളും
അതിനു
വേണ്ടി
നിരന്തരം
ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അതിനവര്‍
ഒരു
പേര്
കൊടുത്തിട്ടുണ്ട്.
"De Extinction" അഥവാ
പുനഃസൃഷട്ടി
എന്നാണതിന്റെ
പേര്.
മൈക്കല്‍
ക്രിക്ക്ട്ടന്
എന്ന
എഴുത്തുകാരന്റെ
ഭാവനയില്‍
വിരിഞ്ഞ
ജൂറാസ്സിക്
പാര്ക്ക്
എന്ന
ദ്രിശ്യ
വിസ്മയം
കണ്ടിറങ്ങുമ്പോള്‍
ഒരിക്കലെങ്കിലും
മനസ്സില്‍
ചോദിച്ചിട്ടുള്ള
ചോദ്യമാണ്
ദിനോസറുകള്‍
തിരികെ
വരുമോയെന്ന്.
1999 ല് അത്തരം
സിനിമാസീരീസ്സുകളുടെ
രണ്ടാം
ഭാഗം
ഇറങ്ങിക്കഴിഞ്ഞു
4 വര്ഷങ്ങള്ക്കു
ശേഷം
2003 ജൂലൈ 30ന്
Fernadez
Arias
എന്ന
ശാസ്ത്രജ്ഞന്റെ
നേതൃത്തില്‍
ഒരു
കൂട്ടം
സ്പാനിഷ്
ഗവേഷകരും
ഫ്രഞ്ച്
ഗവേഷകരും
മുന്പ്
നമ്മള്
കണ്ട
celia
എന്ന
Bucardo ആടിന്റെ
DNA-യില്‍
നിന്നും
ഒരു
Bucardo-യെ
ലബോറട്ടറിയില്‍
പുന:സൃഷ്ട്ടിച്ചെടുത്തു.
എന്നാല്‍
കേവലം
10 മിനിട്ട് നേരം
മാത്രമേ
അത്
ജീവിച്ചിരുന്നുള്ളൂ.
ക്രമാതീതമായി
വളര്ന്നുപോയ
അതിന്റെ
കരള്‍
ആയിരുന്നു
മരണകാരണം.
ഈ
10 മിനിട്ട് നേട്ടം
ഇത്തരം
ഗവേഷണങ്ങള്‍ക്ക്
പകര്‍ന്നു
നല്കിയ
ഊര്ജ്ജം
വളരെ
വലുതായിരുന്നു.
രണ്ടു
ദശകങ്ങളിലായി
ശാസ്ത്ര
കല്പിതം
എന്ന് കരുതിയിരുന്ന
ഒരു
ആശയത്തിന്റെ
ഫലപ്രാപ്തിയായിരുന്നു
അത്.
ഇങ്ങനെ
മരണത്തില്‍
നിന്നും
തിരിച്ചുകൊണ്ടു
വരികയെന്ന
സംരഭത്തിനു
മുന്പില്
ശാസ്ത്രന്ജ്ഞര്‍
അഭിമുഖികരിക്കുന്ന
നിരവധി
പ്രശ്നങ്ങള്‍
ഉണ്ട്.
അവയെല്ലാം
പരിഹരിച്ചെങ്കില്‍
മാത്രമേ
പുന:സൃഷ്ട്ടി
എന്ന
ആശയം
പുര്ണ്ണ
തോതില്‍
പ്രാവര്‍ത്തികമാക്കുവാന്‍
കഴിയുക
ഉള്ളൂ.
അവസാനത്തെ
passenger
പറവയായ
മാര്ത്തയുടെ
മരണം
അമേരിക്കയിലെ
സിന്സിനാറ്റി
zoo-വില്‍
സംഭവിച്ചതിനു
24 വര്ഷങ്ങള്ക്കു
ശേഷം
ജനിച്ച
stuart Brand
എന്ന
ശാസ്ത്രജ്ഞനെയാണ്
de-extinction പ്രോഗ്രാമുകളുടെ
തലതൊട്ടപ്പനായി
ലോകം
കരുതുന്നത്. കുട്ടിക്കാലത്ത്
കേട്ട
മുത്തശ്ശി
കഥകളില്
passenger
പറവകളെപ്പറ്റി
Brand
മനസ്സിലാക്കിയിരുന്നു.
പിന്നീട്
1860-കളിലും മറ്റും
അവയെ
കൂട്ടമായി
കണ്ട
വിവരണങ്ങള്‍
വായിക്കുകയും.
pigeon
എന്ന
പേരിലുള്ള
നിരവധി
സ്ഥലങ്ങള്‍,
കുന്നുകള്‍,നദികള്‍,
എന്നിവ
കണ്ടത്തില്‍
നിന്നും
അവയുടെ
അളവ്
എത്രത്തോളം
കൂടുതല്‍
ആയിരുന്നൂവെന്നു മനസ്സിലാക്കുകയും,
അവയെ
സ്വന്തം
ഭാവനയില്‍
സൃഷ്ട്ടിച്ച്
ആകാശവിതാനങ്ങളിലെയ്കു
പറത്തിവിടുകയും
ചെയ്തു. എന്നാല്‍
ഈ
ഭാവന
യാഥാര്ഥ്യം
ആക്കുവാന്
അല്ലെങ്കില്‍ ഇതിനു
പിന്പില്
ആളുകള്‍
അണിനിരക്കുവാന്‍
അനേകം
നാളുകള്‍
ആവശ്യമായി
വന്നു.
1968-ല് whole
earth catelogue എന്ന
ഒരു
counterculture
മാസിക
തുടങ്ങിയതിനു
ശേഷം
Brand
അമേരിക്കന്‍
സമൂഹത്തില്
ശ്രെദ്ധിക്കപ്പെട്ടു
തുടങ്ങി.
പിന്നിട്
1996-ല് Long
New foundation എന്നൊരു
പ്രസ്ഥാനം
സ്ഥാപിച്ചു.
whole earth catelogue-ലൂടെ
Brand-ല്
ആകൃഷ്ടരായ
അനേകം ecologists-കളും
biologist കളും Long New foundation-ല്
അംഗ്ഗങ്ങള്
ആയി
ചേരുകയുണ്ടായി.
അവര്‍
അദ്ദേഹത്തിന്റെ
സ്വപനത്തിലേയ്ക്ക്
കൂടുതല്‍
ഊര്ജ്ജം
പ്രദാനം
ചെയ്തു.
ഇങ്ങനെ
Brand-ന്റെ
ശ്രമങ്ങള്‍
തുടര്‍ന്നു
കൊണ്ടിരിക്കുമ്പോള്‍
ശാസ്ത്രലോകം
അദ്ഭുതകരമായ
മറ്റൊരു
ചരിത്രത്തിനു
സാക്ഷ്യം
വഹിക്കുവാന്‍
തുടങ്ങുകയായിരുന്നു.
20-ആം
നുറ്റാണ്ടിന്റെ
അവസാനകാലത്ത്
ശാസ്ത്ര,
ദൈവീക,സാമൂഹിക
ചിന്താധാരകളെ
ശക്തമായി
ഇളക്കിമറിച്ച
ഒരു
കണ്ടെത്തലായിരുന്നു
അത്.
ഒരാളുടെ
'ഫോട്ടോകോപ്പി' ജീവശാസ്ത്രപരമായി
നിര്‍മ്മിക്കുവാന്‍
സാധിക്കുമെന്നായിരുന്നൂവത്.
വില്മുട്ടിന്റെ
ഡോളി
ശാസ്ത്രം
ഇന്നുവരെ
ദര്‍ശിച്ചതില്‍
വെച്ച്
ഏറ്റവും
ചര്ച്ചകള്ക്ക്
വിധേയമായ്
ഒരു
നിര്മ്മിതിയായിരുന്നു
അതിന്റെ
അമ്മയുടെ
'ഫോട്ടോകോപ്പി'യായി
പിറന്ന
ഡോളി
എന്ന
ചെമ്മരിയാട്.
അങ്ങനെ
പൊതുസമൂഹത്തിനു
മുന്പിലേയ്ക്ക്
'ക്ലോണിംഗ്'
എന്ന
പദം
കയറിവന്നു.1996-ല്
ഇയാന്‍
വില്മുട്ടും
, കീത്ത് ക്യാംപെലും
ചേര്ന്ന്
ക്ലോണിംഗ്
എന്ന
വിഷയം
ഡോളിയിലൂടെ
ചര്ച്ച
ആക്കുന്നതിനും
മുന്പേ,1885-കളില്‍
തന്നെ
ഈ
പ്രക്രിയ
ശാസ്ത്രകാരന്മാര്
നടത്തിയിരുന്നു.
എന്നാല്‍
ലാബോറട്ടരിയില്
ഇത്തരത്തില്‍
ഒന്ന്
സ്രഷ്ട്ടിക്കുവാന്
സാധിച്ചത്
ലോകമെമ്പാടുമുള്ള
de-extinction സിദ്ധാന്തവാദികളെ
വളരെയേറെ
ആഹ്ളാദിപ്പിച്ചു.
മനുഷ്യനടക്കമുള്ള
എല്ലാ
ജീവിവര്ഗ്ഗങ്ങളുടെയും
അടിസ്ഥാന
നിര്മ്മാണ
വസ്തുക്കളായ
DNA കളിലാണ് ശരിക്കും
ഇതിന്റെ
കളിയിരിക്കുന്നത്.
ഒരു
ജീവിവര്ഗ്ഗത്തിന്റെ
സ്വഭാവം
നിര്ണ്ണയിക്കുന്നത്
അതിലടങ്ങിയിരിക്കുന്ന
DNA-കളാണ്. ആയിരക്കണക്കിനു
DNA-കള്‍ ചില
പ്രത്യേക
രീതിയിലടുക്കി
വെയ്ക്കുമ്പോഴാണ്
ഒരു
പ്രത്യേകജീവി
വര്ഗ്ഗം,
ആ
ജീവിവര്ഗ്ഗത്തിന്റെ
സ്വഭാവസവിശേഷതകളും,
ആകൃതിയും
കൈവരിച്ച
ഒന്നായി
മാറുന്നത്.
വളരെയേറെ
ദുഷ്കരമായ
ബയോളജിക്കള്‍
പ്രക്രിയയില്‍
ഒന്നാണ്
ക്ലോണിംഗ്. നമുക്ക്
പകര്പ്പ്
എടുക്കേണ്ട
ജിവിയില്‍
നിന്നും
കോശങ്ങള്‍
വേര്‍തിരിക്കുകയാണ്
ആദ്യം
ചെയ്യുന്നത്.
ഇങ്ങനെ
എടുക്കുന്ന
കോശങ്ങള്‍,
കോശകേന്ദ്രം
(nucleus)
മാറ്റിയ
ഭ്രൂണവുമായി
ഇലക്ട്രിക്കല്‍
ഷോക്ക്
മുഖേനയോ,
കെമിക്കല്‍
രീതികള്‍
വഴിയോ
കൂട്ടി
ചേര്ക്കുന്നു.
അതിനുശേഷം
ആ
പുതുതായി
സൃഷ്ടിച്ച
കോശങ്ങളെ
വിഘടിപ്പിച്ചു
വളര്ത്തിയെടുക്കുന്നു.
ഇങ്ങനെ
വളര്ത്തിയെടുത്ത
കോശങ്ങളെ
എതെങ്കിലും
ഒരു
ഗര്‍ഭപാത്രത്തില്‍
വെച്ച്
വളര്ത്തിയെടുക്കുന്നു
(ചിത്രം 1
കാണുക)-
ഇങ്ങനെ
ഗര്ഭപാത്രം
ലഭ്യമാക്കുന്നവര്ക്ക്
ഒരു
പേരിട്ടിട്ടുണ്ട്, surrogate mother.
അതായതു
പുന:സൃഷ്ട്ടിക്കുവാന്
ആദ്യം
നമുക്ക്
വേണ്ടത്
അങ്ങനെ
സൃഷ്ട്ടിക്കേണ്ട
ജീവിയുടെ
DNA ആണ്. എന്നാല്‍
പണ്ടെങ്ങോ
ഇല്ലാതെയായിപ്പോയ
ജിവികളുടെ
DNA എങ്ങനെ കണ്ടെടുക്കും?
ചത്ത്
മണ്ണടിയുന്ന
ജീവികളുടെ
DNA സാധാരണ അതിന്റെ
ശരീരത്തോടൊപ്പം
ഇല്ലാതെയായിപ്പോവുകയാണ്
പതിവ്.
കുടാതെ
അത്തരം
DNA, ബക്ടീരയകള്‍,
വൈറസ്സുകള്‍
മുതലായ
പലതരം
സുക്ഷ്മ
ജീവികളുമായി
സമ്പര്‍ക്കത്തില്‍
വരികയും,
DNA,
മലിനപ്പെടുകയും
ചെയ്യും.
ഇതിനെ
Nathaniel Rich എന്ന എഴുത്തുകാരന്റെ ലേഖനത്തിൽ താഴെ
കൊടുത്തിരിക്കും
വിധമാണ്
വിവരിച്ചിരിക്കുന്നത്;
“If you imagine a strand of DNA as a book, then the
DNA of a long-dead animal is a shuffled pile of torn pages, some of the scraps
as long as a paragraph, others a single sentence or just a few words. The scraps
are not in the right order, and many of them belong to other books. And the
book is an epic“ (New
York Times 23 March 2014).
അതായത്
കുറച്ചുഭാഗം
DNA എങ്ങനെയോക്കെയോ കിട്ടി
. അതുംകൊണ്ട് ക്ലോണിംഗ്
നടത്തിക്കളയാമെന്ന്
വെച്ചാലും
ബുദ്ധിമുട്ടാണ്.
കാരണം
DNA എന്നാല്‍ ചില
രാസവസ്തുക്കള്‍
കോടിക്കണക്കിനു
രീതിയില്‍
ക്രമീകരിച്ചതാണു.
adenine,
guanine, cytosine, thymine എന്നീ
ബേസുകളെ,
പഞ്ചസാരതന്മാത്രകളും,ഫോസ്ഫേറ്റ്
യൂണിറ്റുകളും
ഒരു
ഭിത്തി
ഉണ്ടാക്കി
ചിത്രം 2-ല്
കാണുന്ന
രീതിയില്‍
താങ്ങിനിര്ത്തിയിരിക്കുന്നതാണ്
DNAയുടെ ഘടന.
ചിത്രം
1. ക്ലോണിംഗ്
പ്രക്രിയ
ചിത്രം
2. DNA-യുടെ
ഘടന
കണക്കുകള്‍
പ്രകാരം
ഒരു passenger പറവയുടെ
DNAയില്‍ ഏകദേശം
1.2 മില്ല്യന്‍ ബേസ്
പെയറുകള്‍
ഉണ്ട്.
അതായത്
പുന:സൃഷ്ട്ടിയുടെ
പ്രക്രിയയില്‍
ഏര്‍പ്പെട്ടിരിക്കുന്ന
ബയോളജിസ്റ്റ്
passenger പറവയുടെ
1.2 മില്ല്യന്‍ ബേസ്
പെയറുകളാനു
സൃഷ്ട്ടിക്കേണ്ടത്.
ഈ
പ്രശ്നത്തിനെ
തളയ്കുവാന്‍
മറ്റൊരു
മാര്ഗം
ഗവേഷകര്‍
കണ്ടെത്തിയിട്ടുണ്ട്.
passenger പറവയുമായി
വളരെ
അടുത്ത
ബേസ്
പെയറുകള്‍
കാണുവാന്‍
സാധ്യതയുള്ള
ജീവി
വര്ഗ്ഗ്ത്തിനെ
കണ്ടെത്തുക.
അതിന്റെ
DNA വേര്തിരിച്ചെടുത്തു
അതില്‍
ആവശ്യമായ
മാറ്റങ്ങള്‍
വരുത്തി
passenger പറവകളെ
സൃഷ്ട്ടിക്കുക.
അത്തരം
ഒന്നിനെ
കണ്ടെത്തിയിട്ടുണ്ട്-
അവയാണ്
band tailed പറവകള്‍.
എന്നാല്‍
ഇത്തരത്തില്‍
DNA പുന:സൃഷ്ട്ടിക്കപ്പെടുന്ന
പ്രക്രിയ ഒരുപാടു
trial
ആന്ഡ്
error
മാര്ഗ്ഗങ്ങളിലൂടെ
മാത്രമേ
നടത്തുവാന്‍
സാധിക്കുകയുള്ളൂ.
രണ്ടാമെത്തെ
വെല്ലുവിളി
അവയെ
laboratory അന്തരീക്ഷത്തില്‍
വളര്‍ത്തുക
എന്നതാണ്.
ഇങ്ങനെ
DNA-യില്‍ മാറ്റങ്ങള്‍
വരുത്തുവാന്‍
George Church എന്ന
DNA നിര്മ്മാണത്തിലെ
മിടുക്കനായ
ബയോളജിസ്റ്റ്
ഒരു
ഉപകരണം
കണ്ടു
പിടിച്ചിട്ടുണ്ട്.
MAGE എന്നാണു
ആ
ഉപകരണത്തിന്റെ
പേര്
(Multiplex
Automated Genome Engineering എന്നാണു
പുര്ണ്ണരൂപം). ഇങ്ങനെ
സ്രഷ്ട്ടിക്കപ്പെടുന്ന
ജീനോം
ഒരു
band
tailed പറവയുടെ
ഗര്‍ഭപാത്രത്തില്‍
നിക്ഷേപിക്കുന്നു.
പുതുതായി
അത്
ഇടുന്ന
മുട്ട
passenger പറവയുടെതായിരിക്കും.
ഇത്രയും
പറഞ്ഞു
കഴിഞ്ഞപ്പോള്‍
എല്ലാം
വളരെ
എളുപ്പമാണല്ലോ
എന്ന്
വിചാരിക്കരതു.
ഒരുപാടു
trials-നു
ശേഷം
മാത്രമേ
ഇത്തരം
പുതിയ
ജീവികളെ
സ്രഷ്ട്ടിക്കാനാവൂ.
ഉദാഹരണത്തിനു
ഈ
ലേഖനത്തിന്റെ
തുടക്കത്തില്‍
പ്രതിപാദിച്ചിരിക്കുന്ന
celia
എന്ന
കാട്ടാടിന്റെ
പുന:സൃഷ്ട്ടിയില്‍
ഗവേഷകര്‍
നടത്തിയത്
57 നിക്ഷേപങ്ങള്‍ ആണ്.
അതില്‍
ഏഴെണ്ണം
മാത്രമാണ്
വിജകരമായി
വളര്‍ന്നത്. പുന:സൃഷ്ട്ടിക്കപ്പെട്ട
celia
ആയി
അതില്ത്തന്നെ
ഒന്നാണ്
ലഭ്യമായത്.
ബാക്കി
ആറെനന്വും
അലസിപ്പോയി.
കൈയ്യില്‍
കിട്ടിയ
celia
-യായുടെ പിന്മുറക്കാരിയാവട്ടെ
10 മിനിറ്റ് മാത്രമേ
ജീവിച്ചിരുന്നുള്ള്.
തിരികെ
വരുന്നവര്
ഇങ്ങനെ
de-extinction പ്രോഗ്രാമിലൂടെ
ആധുനിക
ലോകത്തേയ്ക്ക്
വരുവാന്‍
കാത്തിരിക്കുന്ന
ഒരുപാടുപേരുണ്ട്.
ലോകത്തില്‍
പലയിടത്തുമായി
അതിനുള്ള
ഗവേഷണങ്ങള്‍
നടന്നുകൊണ്ടിരിക്കുകയാണ്.
Revive and Restore എന്ന
Brand-ന്റെ
നേതൃത്വത്തിലുള്ള
സംഘടനയാണ്
ഇത്തരം
ഗവേഷണങ്ങള്‍
ഏകോപിപ്പിക്കുവാന്‍
ശ്രമിക്കുന്നത്.
തിരികെ
വരുവാന്‍
കാത്തിരിക്കുന്നവരില്‍
വംശനാശം
സംഭവിച്ച
ചിലയിനം
തവളകള്‍
മുതല്‍
മാമത്തുകള്‍
വരെ
ഉണ്ട്.
ഓസ്ട്രെലിയന്‍
ശാസ്ത്രഞ്ജന്‍
Michael Archer-ന്റെ
നേതൃത്വത്തില്
Lazaraus Project എന്ന
പേരില്‍
അവിടെനിന്നും
ഇല്ലാതെയായ
ഒരു
തവള
വര്ഗ്ഗത്തിനെ
പുന:സ്രഷ്ട്ടിക്കുവാന്
ശ്രമങ്ങള്‍
നടക്കുന്നുണ്ട്.
അസാധാരണമായ
ഒരു
reproductive
സിസ്റ്റം
ഉള്ള
തവളകള്‍
ആയിരുന്നു
അവ.
1980-കളില്‍ അവ
ഇല്ലാതെ
ആകുന്നതിനും
മുന്പ്,
ഓസ്ട്രെലിയന്‍
അവാസ്ഥ
വ്യവസ്ഥയില്‍
അവ
വലിയതോതില്‍
കണ്ടെത്തിയിരുന്നു
(പ്രത്യേകിച്ചും കാടുകളില്‍).
ഈ
തവള
വര്ഗ്ഗത്തിലെ
പെണ്
തവളകള്‍
അവരില്‍
നിന്നും
പുറന്തള്ളപ്പെടുന്ന
മുട്ടകള്‍
വയിലാക്കിയിരുന്നു.
ഈ
മുട്ടകള്‍
വയറ്റില്‍
എത്തിക്കഴിയുമ്പോള്‍
അവരുടെ
വയറ്റിലെ
ആസിഡ്
ഉദ്പാദനം
നില്ക്കുകയും.,
വയര്‍
ഒരു
ഗര്ഭപാത്രമായി
മാറുകയും
ചെയ്യുമായിരൂന്നു.
ആഴ്ചകള്ക്കു
ശേഷം,
പുതുതായി
ഉണ്ടാകുന്ന
തവളക്കുഞ്ഞുങ്ങള്‍
അവയുടെ
വായിലൂടെ
പുറത്തിറങ്ങുകയും
ചെയ്യും.
ഈ
തവള
വര്‍ഗ്ഗങ്ങളില്‍
രണ്ടു
തരം
വകഭേദങ്ങള്‍
ഉണ്ടായിരുന്നു.
ഒന്ന്,
Northern Gastric
Brooding തവളകള്‍.
രണ്ട്,
Southern Gastric Brooding
തവളകള്‍.
ഈ സന്കീര്ണ്ണത
നിറഞ്ഞ
പ്രത്യുല്പാദന
രീതി
തന്നെയാണ്
Archer-നും കൂട്ടര്ക്കും
അഭിമുഖീകരിക്കേണ്ടി
വന്ന
ഏറ്റവും
വലിയ
വെല്ലുവിളി.
അതിനും
മുന്പ്
ഈ
ഗ്രൂപ്പ്
തന്നെ
Thyclacine
എന്ന
ഒരു
extinct (1930-കളില്‍)
ആയ
ജീവികളെ
തിരികെ
കൊണ്ട്
വരുവാന്‍
ശ്രമിച്ചെങ്കിലും
അതിന്റെ
DNA കണ്ണികളുടെ ക്രിത്യത
ഇല്ലായ്മ
കാരണം
ഉപേക്ഷിക്കേണ്ടി
വന്നിരുന്നു.
എന്നാലിത്തവണ
Archer-ന്റെ
ഗ്രൂപ്പില്‍
നിന്നും
സന്തോഷകരമായ
വാര്‍ത്തകള്‍
ആണ്
വന്നുകൊണ്ടിരിക്കുന്നതു.
മറ്റൊരു
പ്രധാനപ്പെട്ട പ്രൊജക്റ്റ് ആണ് പ്രൊജക്റ്റ് mammoth.
ഏകദേശം
4000 വര്ഷങ്ങള്ക്കു മുന്പ് ഭൂമിയില്‍ നിന്നും ഇല്ലാതെയായ ജീവിവര്ഗ്ഗമാണ് മാമത്തുകള്‍. ഒരു സംഘം ജാപ്പനീസ് ശാസ്ത്രഞ്ജരാണ്
പ്രൊജക്റ്റ്
mammoth
ന്റെ
പിന്നില്‍
പ്രവര്‍ത്തിക്കുന്നത്. വിദൂരഭൂത കാലത്തെങ്ങോ ഇല്ലാതെയായ് ഈ ജീവികളുടെ ക്രിത്യമായ
DNA കണ്ടുപിടിക്കുകയെന്നതാണ്
ഏറ്റവും
ദുഷ്കരം.
Siberia-യില്‍
നിന്നും
കണ്ടെത്തിയ
ഒരു
mammoth-ന്റെ
മജ്ജയില്‍
നിന്നും
വേര്തിരിച്ചെടുത്ത
DNA കഷണങ്ങള്‍ കൊണ്ട്
അവര്‍
മാമത്തിനെ
സൃഷ്ട്ടിക്കുവാന്
ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മുന്പ്
സൂചിപ്പിചത്
പോലെ
അവര്ക്ക്
ആവശ്യമുള്ള
രണ്ടാമത്തെ
സംഗതി
ആ
DNA കണ്ണികള്‍ യോജിപ്പിക്കുവാന്‍
അതുമായി
സാമ്യമുള്ള
ജന്തുവര്ഗ്ഗങ്ങളെ
ആണ്.
ഏഷ്യന്‍
ആനകള്‍
ആണ്
അതുമായി
സാമ്യമുള്ള
വര്ഗ്ഗം.
അതുകൊണ്ട്
മാമത്തിന്റെ
DNA-യുടെ വിട്ടുപോയ
കഷണങ്ങള്‍
പൂരിപ്പിക്കുവാന്‍
അവര്‍
ആശ്രയിച്ചിരിക്കുന്നത്
ഏഷ്യന്‍
ആനകളെ
ആണ്.
ഈ
നെയ്ത്താണ്
അവരുടെ
മുന്പിലുള്ള
മറ്റൊരു
വെല്ലുവിളി.
എന്നാല്‍
കുറച്ചുകൂടി
DNA ലഭ്യമായെക്കാവുന്ന
സ്പെസിമെനുകള്കായി
ഗവേഷകര്‍
കാത്തിരിക്കുമ്പോഴാണ്
ഈയടുത്ത
കാലത്ത്
അവര്ക്ക്
10000-
15000 വര്‍ഷങ്ങള്‍
പഴക്കമുള്ള
രക്ത്സാമ്പിളൂകളും,
ചുവന്ന
മാംസവും
ഉള്ള
ഒരു
മാമത്തിനെ
ആര്ട്ടിക്
മേഖലയില്‍
നിന്നും
ലഭിച്ചത്.
പ്രൊജക്റ്റ്
mammoth-കാരെ സംമ്പദ്ധിച്ചിടത്തോളം ഇതൊരു വിശേഷപ്പെട്ട വാര്ത്തയാണ്.
മറ്റൊന്നാണ്
പ്രൊജക്റ്റ്
Aurochs. യുറോപ്പില്‍ നിന്നും ഏഷ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നും 1627-ല്
ഇല്ലാതെയായ
കാട്ടുപശുക്കളാണ്
Aurochs. ഏകദേശം ആറടി പൊക്കത്തില്‍ ചുമലുകളുള്ള കന്നുകാലിവര്ഗ്ഗമയിരുന്നൂവിത്. യുറോപ്പില്‍ ഇന്ന് നിലവിലുള്ള കന്നുകാലിവര്ഗ്ഗത്തില് ഇതിനോട് സാമ്യമുള്ള ഒന്നിനെ കണ്ടെത്തി പുന:സൃഷ്ട്ടിക്കുക
എന്നതാണ്
ഗവേഷകര്‍
അവലംബിച്ചിരിക്കുന്ന
മാര്ഗ്ഗം.
മറ്റൊന്നാണ്
നമ്മള്
മുന്പ്
കണ്ട
passenger pigeon പ്രൊജക്റ്റ്.
മറ്റൊന്ന്
Tasmanian Tiger പ്രൊജക്റ്റ്.
2008-ല്
Tasmanian Tiger-ന്റെ
DNA രൂപപ്പെടുത്തി എടുക്കുകയും
അവ
ചിലതരം
എലികളുടെ
ഗര്‍ഭപാത്രത്തില്‍
നിക്ഷേപിച്ചു
Tasmanian Tiger-നെ
തിരികെ
കൊണ്ടുവരുവാന്‍
ശ്രമിക്കുകയും
ചെയ്തു.
അതിനെക്കുറിച്ചുള്ള
കുടുതല്‍
ഗവേഷണങ്ങള്‍
പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
തിരികെ
വരുന്നവര്ക്കായി...?
ഇങ്ങനെ
തിരികെ ഒരു
ജീവി
വര്ഗ്ഗം
വന്നുവെന്നിരിക്കട്ടെ.
ഇവയ്ക്കു
നമ്മുടെ
ആധുനിക
ആവാസവ്യവസ്ഥയോട്
താദാത്മ്യം
പ്രാപിക്കുവാന്‍
സാധിക്കുമോ? De extinction
പ്രോജക്റ്റുകളെക്കുറിച്ച്
ഉയര്ന്നു
വരുന്ന
പ്രധാനപ്പെട്ട
ചോദ്യങ്ങളില്‍
ഒന്നാണ്
ഇത്.
De extinction
ശാസ്ത്രകാരന്മാര്
ഈ
ചോദ്യങ്ങള്ക്ക്
രണ്ടുത്തരങ്ങള്‍
കരുതിവെച്ചിട്ടുണ്ട്.
നഷ്ട്ടപെട്ടുപോയ
ജീവി
വര്ഗ്ഗത്തിനോടൊപ്പം
നഷ്ട്ടമാക്കപെട്ടത്
അതിനോടൊപ്പം
ഉണ്ടായിരുന്ന
ഒരു
പരിസ്ഥിതി
കൂടിയാണ്.
അവയുടെ
വീണ്ടെടുക്കലീലൂടെ
ഉണ്ടാകുന്നത്
പുതിയ
അത്തരം
ആവാസവ്യവസ്ഥ
കൂടിയാണ്.
ഇതിന്റെ
ഫലമായി
ആധുനിക
പരിസ്ഥിതിയില്‍
പല
മാറ്റങ്ങളും
ഉണ്ടാകുവാന്‍
സാധ്യത
ഉണ്ടത്രേ.
ഉദാഹരണത്തിനു
ആര്ട്ടിക്
സമൂഹത്തിലെ
മഞ്ഞുരുകല്‍.
പുതുതായി
സൃഷ്ട്ടിക്കപ്പെടുന്ന
മാമത്തുകള്ക്കായി
പുതിയ
പുല്‍വര്‍ഗ്ഗങ്ങള്‍
ആര്ട്ടിക്
ദ്വീപുകളില്‍
ഉണ്ടാകുകയും
അത്
ആര്ട്ടിക്
മഞ്ഞുരുകലിന്റെ
വേഗത
കുറയ്ക്കുകയും
ചെയ്യുമത്രേ.
മറ്റൊന്ന്
passenger
പറവയുടെ
de-extinction
-ല് പങ്കാളിയായ
Ben J. Novak-ന്റെ
അഭിപ്രായം
ആണ്.
passenger
പറവയുടെ
സൃഷ്ട്ടികര്‍മ്മത്തില്‍
വെച്ചുതന്നെ
ആധുനികസമൂഹത്തിനു
ഉതകുന്ന
രീതിയില്‍
ജനിതകമാറ്റങ്ങള്‍
വരുത്തിയാല്‍
ഈ
പ്രശ്നം
ഒരു
പരിധി
വരെ
പരിഹരിക്കാമത്രെ
. തുടര്‍ന്നു
നാലോ
അഞ്ചോ
വര്ഷങ്ങള്ക്കുശേഷം
അതില്‍
കുറച്ചുപേരെ
പുറം
ലോകത്തേയ്ക്ക്
വിടുന്നു.
ഈ
പുതിയ
വര്‍ഗ്ഗങ്ങള്‍
എന്ത്
തരം
മാറ്റങ്ങള്‍
ആണ്
നിലനില്ക്കുന്ന
ജീവ
സമൂഹത്തില്
വരുത്തുകയെന്നതു
അതേ
സമയം
biologist-കള്‍
പഠിക്കുന്നു.
കൂടാതെ
അവയ്ക്ക്
പുതിയ
കാലക്രമത്തിലെ
മാറ്റങ്ങളും. ഈ
മാറ്റങ്ങള്‍
പഠിച്ച
ശേഷം
10 വര്ഷങ്ങള്ക്കുശേഷമോ
മറ്റോ
ഇവയെ
ശരീരത്തില്‍
GPS ഘടിപ്പിച്ച് പുതിയ
ലോകത്തിന്റെ
നിയമക്രമങ്ങളിലെയ്ക്ക്
ഇറക്കി
വിടുന്നു.അതില്‍
അലിഞ്ഞുചേരുവാന്‍.
Revive
and Restore-ന്റെ
അഭിപ്രായം
അനുസരിച്ച്
2060-ഓടു കൂടി
ഇത്തരം
തുറന്നുവിടലുകള്
നടത്താനാവുമെന്നാണ്.
ഇനി
ഇങ്ങനെ
മുകളില്‍
പറയുന്ന
ആവാസവ്യവസ്ഥ
ലഭ്യമായില്ലെങ്കിലും
സാരമില്ല.
മറ്റു
ചില
ഗവേഷണങ്ങള്‍
ഇവരെ
സഹായിക്കുന്നതിനായി
മറ്റു
പലയിത്തും
നടക്കുന്നുണ്ട്.
ഇവര്ക്ക്
ഉപയോഗിക്കുവാന്‍
പര്യാപ്തമായ
പാരസ്ഥികാവസ്ഥ
തിരികെ
കൊണ്ടുവരുവാന്‍
നിരവധി
പ്രോജെച്ടുകള്‍
ലോകത്ത്
നടക്കുന്നുണ്ട്.
Project
American Chestnut Tree, Pleistocene Park Project എന്നിവ
അതിന്
ഉദാഹരണങ്ങള്‍
ആണ്.
തിസ്യൂസിന്റെ
കപ്പല്
എന്നാല്‍
ഇങ്ങനെ
സൃഷ്ട്ടിക്കപ്പെടുന്ന
ജീവി
വര്ഗ്ഗങ്ങളെക്കുറിച്ചു
മറ്റ്
പലതരം
ആശങ്കകള്‍
നിലനില്‍ക്കുന്നുണ്ട്.
പുതുതായി
നിര്മ്മിക്കപ്പെടുന്ന
വിദൂര
ഭൂതകാലത്തെ
ജീവി
മുന്ഗാമികളുടെ
സ്വാഭാവ
സവിശേഷതകള്‍
ഉള്ളതാണോ
എന്നും,
അതേ
ജീവി
തന്നെയാണോ
എന്നറിയുവാന്‍
നമ്മുടെ
കയ്യില്‍
ചില
ചരിത്രപരമായ
എഴുത്തുകളും,
പുര്ണ്ണ
തോതിലുള്ള
വളരെ
കുറച്ചു
ഫോസ്സിലുകളും
മാത്രമേയുള്ളൂ.
ഒരു
പക്ഷെ,
passenger
പറവകളുടെ
കാര്യത്തിലോ,
Dodo
പക്ഷികളുടെ
കാര്യത്തിലോ
നമുക്ക്
കുറച്ചു
കൂടി
വിശ്വസീനയമായ
കാര്യങ്ങള്‍
കിട്ടുമായിരിക്കും.
എന്നാല്‍
മാമത്തുകള്‍,
ദിനോസറുകള്‍
എന്നിവയുടെ
കാര്യത്തില്‍
അങ്ങനെയല്ല
സംഭവിക്കുന്നത്.
അതായത്
നമ്മള്
ഉണ്ടാക്കുന്ന
പലതരം
ജീ
നുകള്‍,
അത്
ആനയുടെയോ,
മറ്റേതെങ്കിലും
നമുക്ക്
ഉണ്ടാക്കേണ്ട
ജീവി
വര്ഗ്ഗത്തിന്റെയോ
ഗര്‍ഭപാത്രത്തില്‍
നിര്മ്മിചെടുത്ത്
കഴിയുമ്പോള്‍
ഒരു
പക്ഷെ
കിട്ടുന്നതൊരു
hybrid
ആയിരിക്കും.
ആനയുടെയും,
പട്ടിയുടെയും
ഹൈബ്രിഡ്,
സിംഹത്തിന്റെയും,
ജിറാഫിന്റെയും
ഹൈബ്രിഡ്
അങ്ങനെ
എന്തെങ്കിലും.
ഇങ്ങനെ
ഉണ്ടാകുന്ന
വിചിത്ര
ജീവികള്‍
ഉണ്ടാക്കുവാന്‍
സാധ്യതയുള്ള
പ്രശ്നങ്ങള്‍
നിരവധി
ആയിരിക്കും.
മറ്റൊന്ന്,
ഇത്തരത്തില്‍
ഒരു
ജീവിയെ
ഉണ്ടാക്കിയെന്നിരിക്കട്ടെ.
രൂപത്തിലും,ഭാവത്തിലുമെല്ലാം.
ഇതും
പഴയ
ജീവിയെന്നുറപ്പിച്ചു
പറയുവാന്‍
സാധിക്കില്ല
എന്നാണു
ജീവശാസ്ത്രകാരന്മാര്
അഭിപ്രായപ്പെടുന്നത്.
അതൊരു
പുരാതനമായ
ജീവിയുടെ
ആധുനിക
രൂപം
മാത്രമാണ്.
National
Geographic Magazine-ന്റെ
2013
മാര്ച്ചു
മാസത്തില്‍
വന്ന
ലേഖനത്തില്‍
ഇത്തരം
നിര്മ്മിതിയെ
തിസ്യൂസിന്റെ
കപ്പലുമായിട്ടാണ്
ഉപമിച്ചിരിക്കുന്നത്.
എന്താണ്
തിസ്യൂസിന്റെ
കപ്പല്‍?
ആധുനിക
തത്ത്വശാസ്ത്രത്തിലെ
പ്രശസ്തമായ
തിസ്യൂസ്
paradox
ആണത്.
അതിനുപിന്പിലൊരു
കഥ
ഉണ്ട്.
തിസ്യൂസ്
ദേവന്
ക്രീട്ടില്
നിന്നും
തിരികെ
ഏഥന്സ്സില്
വന്ന
കപ്പലിനെ
ഏഥന്സ്സുകാര്
വളരെക്കാലം
അദ്ദേഹത്തിനോടുള്ള
നന്ദി
സൂചകമായി
സംരക്ഷിച്ചുപോന്നിരുന്നു.
അതിന്റെ
തടികള്‍
നശിക്കുമ്പോള്‍
അവര്‍
പുതിയ
തടികള്‍
കൊണ്ട്
നാശം
വന്ന
ഭാഗം
മാറ്റിക്കൊണ്ടിരുന്നു. കാലക്രെമേണ
അതിന്റെ
തടികള്‍
മുഴുവന്‍
പുതിയ
തടികൊണ്ടുള്ളതായി
മാറി.
കാണുന്നവര്ക്ക്
അത്
തിസ്യൂസിന്റെ
കപ്പലായി
എന്നും
നിലനിന്നു.
അതായത്,
passenger
പറവകളുടെ
DNA-യോടു
സാമ്യമുള്ള DNA-കള്‍ ഉപയോഗിച്ചു സൃഷ്ട്ടിക്കപ്പെടുന്ന
പുതിയ
പറവകള്‍
അതേ
മനോഹാരിതയും,
കണ്ണുകളും
ഉള്ളവരാണെങ്കില്‍
പോലും
ഒരിക്കലും
passenger
പറവകള്‍
ആയിരിക്കില്ല.
അവ
പുതിയ
പറവകള്‍
ആണ്.
ആധുനിക
പരിസ്ഥിതിയിലെ
മനുഷ്യനിര്മ്മിതമായ
അംഗങ്ങള്‍.
ഇത്തരമൊരു
ഭാവിയിലേയ്ക്ക്
നമ്മള്
തയ്യാറാകേണ്ടതുണ്ട്.
ഒരു
സുപ്രഭാതത്തില്
Revive
and Restore അതിന്റെ
ലക്ഷ്യം
വിജയകരമായി
കൈ
വരിച്ച
വാര്ത്ത
ലോകത്തിന്റെ
മുന്പിലേയ്ക്ക്
തുറന്നു
വിടുമ്പോള്‍
ഇതുവരെ
ശാസ്ത്രകല്പിതം
എന്ന്
നമ്മള്
വിചാരിച്ച
ഒരു
നേട്ടത്തിനു
കൂടി
നമ്മള്
സാക്ഷ്യം
വഹിക്കും.
Jursassic
പാര്‍ക്കുകള്‍
ആയിട്ടോ,
മാമത്തുകളുടെ
എണ്ണിയാലൊടുങ്ങാത്ത
ശേഖരം
ആയിട്ടോ
ആവില്ലാ
ആ
തിരിച്ചുവരവുകള്‍
എന്നോര്‍ക്കുക.
Beth
Shapiro എന്ന
ശാസ്ത്രകാരന്
അതിനെക്കുറിച്ചു
ഇങ്ങനെ
പറയുന്നു;
"ഇങ്ങനെ ഒന്ന്
സംഭവിച്ചാല്‍
അത്
ജീവപരം
ആയ
തിരിച്ചുവരവായിരിക്കില്ല,
മറിച്ചു
പാരസ്ഥിതികമായ
തിരിച്ചുവരവായിരിക്കും
ഉണ്ടാവുക".
പാരസ്ഥിതികവിനാശം
പരമകോടിയില്‍
എത്തി
നില്ക്കുന്ന
ഇന്നത്തെ
സമൂഹത്തില്
ഈ
വാക്കുകളുടെ
പ്രസക്തി
വളരെ
വലുതാണ്.
ഓര്ക്കുക,
നമ്മുടെ
ആവാസവ്യവസ്ഥയില്‍
നിന്നും
എത്രെയെത്രെ
ജീവിവര്ഗ്ഗങ്ങളാണ്
വളരെ
വിദഗ്ധമായി
ഓരോ
ദിവസവും
ഇല്ലാതെയാകുന്നതു.
Beth Shapiro
വിവരിച്ച
ഏതു
രീതിയില്‍
ഉള്ള
തിരിച്ചുവരവാനെങ്കിലും
അത്
അത്
കൊണ്ട്
ചെന്നെത്തിക്കുന്നത്
വല്ലാത്തൊരു
പ്രതിസന്ധിയില്‍
ആയിരിക്കും
എന്നത്
തീര്ചയാണു.
വര്ത്തമാനകാലവും
,വിദൂരഭൂതകാലവും സംഗമിക്കുന്ന
ഒരിടം.
കൂടുതല്‍ വായനയ്ക്ക്
1. Carl
Zimmer, 'The revival of an extinct
species is no longer a fantasy. But is it a good idea?' National Geographic
Magazine, March,
2013
2. Liza Gross, 'De-Extinction Debate: Should Extinct
Species Be Revived?' KQED Public Media for Northern CA, June 5, 2013
3. Jeff Clements, 'De-extinction: Beneficial or
Counterintuitive?', Urban Times, 25th March 2013
4. Kenrick Vezina 'De-Extinction: If we’re being
honest, it is a bit like Jurassic Park', Genetic Literacy Project, March
4, 2014
5. Lori Marino, 'Four Reasons Why We Should Oppose
‘De-Extinction’ The
Kimmela Center for Animal Advocacy, Apr 4, 2013
6. Carrie Friese , Claire Marris , 'Making
De-Extinction Mundane?', PLOS Biology March
25, 2014

